കോട്ടയം: കോട്ടയം ബസേലിയസ് കോളേജിൽ 28ന് നടക്കുന്ന കോളേജ് കാർണിവലായ ലൂമിനോറ 2025ൽ കേരളത്തിലെ മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്താൻ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ശാസ്ത്രമേള സംഘടിപ്പിക്കും. വർക്കിംഗ് മോഡലുകളാണു മത്സരത്തിൽ പ്രദർശിപ്പിക്കേണ്ടത്. ഒരു ടീമിൽ രണ്ടു പേർ മാത്രമേ പാടുള്ളൂ. മികച്ച വർക്കിംഗ് മോഡലുകൾക്കു ക്യാഷ് പ്രൈസ് സമ്മാനം നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കു യഥാക്രമം 5000, 3000, 1000 രൂപ സമ്മാനവും ലഭിക്കും. 25ന് വൈകിട്ട് 4 വരെ സ്‌കൂളുകൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 9447134194.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |