പാലക്കാട്: കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നതിനെതിരെ കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്ററ്റീവ് അസോസിയേഷൻ(സി.ഐ.ടിയു) പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ട്രഷറർ സജി സോമനാഥൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സനോജ്, ജില്ലാ സെക്രട്ടറി സജീഷ്, ട്രഷറർ രാജേഷ് മോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണനുണ്ണി, വൈസ് പ്രസിഡന്റ് യൂനസ്, സുജീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |