ഇലക്ഷൻ കമ്മിഷനെ സമീപിക്കുമെന്ന് യു.ഡി.എഫ്
കുളത്തൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് ജാമ്യം.
വധശ്രമത്തിന് അറസ്റ്റിലായ പ്രതിയെ വിട്ടയച്ചതിനെ തുടർന്ന് സ്ഥാനാർത്ഥിക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പൗണ്ട്കടവ് വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ളിം ലീഗ് നേതാവുമായ മൺവിള സൈനുദ്ദിൻ ഉൾപ്പെട്ട സംഘത്തെയാണ് നിരവധി കേസുകളിൽ പ്രതിയായ കരുപ്പെട്ടി ജോസ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. സെെനുദ്ദീനെ ആക്രമിക്കുന്നത് തടഞ്ഞ കോൺഗ്രസ് പൗണ്ട്കടവ് വാർഡ് പ്രസിഡന്റിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |