SignIn
Kerala Kaumudi Online
Thursday, 19 February 2026 3.44 AM IST

കാർഷിക യന്ത്രവത്കരണ ഉപ പദ്ധതിക്ക് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കാർഷിക മേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന കാർഷിക യന്ത്രവത്കരണ ഉപ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിള സംസ്ക്‌കരണ,മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകും.

വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 50 ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ,എസ്.എച്ച്.ജികൾ എഫ്.പി.ഒകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 80% എന്ന നിരക്കിൽ 24 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ ഓൺലൈനായി ഈ മാസം 31 മുതൽ http://agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം. ഫോൺ: 9400517990,9400988557,9447549571,9895944970.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY