
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടി പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങളുടെ വിജയികളെ നറുക്കെടുപ്പിലൂടെ ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെൻസ് ഇരിങ്ങാലക്കുട സ്വദേശി കെ.വി.ഷക്കീലിനാണ്. ഇതുൾപ്പെടെ മൊത്തം 13.36 കോടി രൂപയുടെ സമ്മാനങ്ങളാണുള്ളത്. മേഖലാതല സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകൾ, 170 ഐഫോണുകൾ എന്നിവയുടെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു.
ഹോട്ടൽ ഡെമോറയിൽ ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂർത്തിയായത്. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ എസ്.കെ,ഡയറക്ടർ ഡോ.പി.ശശികുമാർ, ജനറൽ മാനേജർ (ബിസിനസ്) പി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ഹാർമണിചിട്ടിയിൽ ചേരുന്ന 100 ഭ്യാഗ്യശാലികൾക്ക് കുടുംബസമേതം സിംഗപ്പൂർ യാത്രയാണ് (പരമാവധി 2 ലക്ഷം രൂപ) മെഗാ സമ്മാനം. 2026 ഫെബ്രുവരി 28 വരെ പദ്ധതിയിൽ ചേരാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |