
കൊച്ചി: അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് മോക്ഡ്രിൽ നടത്തി. സ്റ്റേഷനിലും പരിസരങ്ങളിലും ഉണ്ടാകാനിടയുള്ള വൻതിരക്ക്, പരക്കംപാച്ചിൽ എന്നിവ നേരിടുന്നതിലെ ഏകോപനവും പ്രതികരണശേഷിയും വിലയിരുത്താനാണ് ഡ്രിൽ സംഘടിപ്പിച്ചത്.
പാലാരിവട്ടം സ്റ്റേഷൻ പ്രവേശനകവാടത്തിൽ കൃത്രിമ സാഹചര്യം സൃഷ്ടിച്ച് അടിയന്തര പ്രോട്ടോക്കോൾ സംവിധാനം പ്രവർത്തനസജ്ജമാക്കി. കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ എ. മണികണ്ഠൻ നേതൃത്വം നൽകി.
എസ്.ഡി.ജി.എം (ഓപ്പറേഷൻസ്) സായ് കൃഷ്ണ, ഡി.ജി.എം (സേഫ്റ്റി) അരുൺ, ചീഫ് സെക്യൂരിറ്റി ഓഫീസർ ജിജിമോൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നിസാമുദ്ദീൻ, കൊച്ചി മെട്രോ സ്പെഷ്യൽ പൊലീസ് ഓഫീസർ കമാൻഡിംഗ് ബിനു, കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്. സനീഷ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അസിസ്റ്റന്റ് ഫയർ ഓഫീസർ ജീവൻ ഐസക്, എറണാകുളം ആർ.എം.ഒ ഡോ. വർഗീസ് തോമസ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |