
കോതമംഗലം: കോതമംഗലം - മൂവാറ്റുപുഴ റോഡിലെ മാതിരപ്പിള്ളി ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 1 മണിയോടെയായിരുന്നു അപകടം. ഷോപ്പിംഗ് കോംപ്ലക്സിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതിരപ്പിള്ളി തെക്കേമൂത്തേടത്ത് ഓമനക്കുട്ടനാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
നേര്യമംഗലം സ്വദേശികളായ 4 പേരാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. അപകടത്തിൽ കടകളുടെ മുൻവശവും കാറും തകർന്നു. കോതമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |