
കൊച്ചി: ഭൂമി തരംമാറ്റിയ ഇനത്തിൽ ഫീസായി ലഭിച്ച 1678.66 കോടി രൂപ കാർഷിക വികസന ഫണ്ടിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനപ്പരിശോധനാ ഹർജി നൽകി. 2018-19 മുതൽ 2025-26 വരെ 5177.66 കോടി രൂപ നെൽവയൽ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും, ഇതിനു പുറമെ 1678.66 കോടി നീക്കിവയ്‌ക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വൻതുക നേരത്തേ തന്നെ ഈ ആവശ്യത്തിനായി വിനിയോഗിച്ച കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞില്ലെന്നും സർക്കാർ വിശദീകരിക്കുന്നു.
2024 നവംബർ 28നാണ് തുക കാർഷിക വികസന ഫണ്ടിലേക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്നാണ് സർക്കാർ പുനപ്പരിശോധനാ ഹർജി നൽകിയത്. തിങ്കളാഴ്ച പരിഗണിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |