
തിരുവനന്തപുരം: വനംവകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായിരുന്ന ഡോ.പി. പുകഴേന്തി, ദീപക് മിശ്ര എന്നിവർക്ക് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായി സ്ഥാനക്കയറ്റം നൽകി. പുകഴേന്തിക്ക് ഫിനാൻസ്, ബഡ്ജറ്റ്, ഓഡിറ്റ് എന്നിവയുടെ ചുമതല. ഫോറസ്റ്റ് കൺസർവേറ്ററായ കെ.കാർത്തികേയനെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാക്കി.
പദ്മ മെഹന്തിയെ അഡിഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാക്കി അഡ്മിനിസ്ട്രേഷന്റെ ചുമതല നൽകി. സി.സി.എഫുമാരായ വി.പി.സാമുവൽ, ഡബ്ലിയു.വൈ.നിൽകാന്ത്, കെ.എൻ.ശ്യാംമോഹൻലാൽ, പി.കെ.ജയകുമാർ ശർമ്മ എന്നിവർക്ക് സെലക്ഷൻ ഗ്രേഡ് നൽകി. ആർ.കീർത്തി, എസ്.നരേന്ദ്ര ബാബു, പാട്ടിൽ സുയോഗ് സുഭാഷ് റാവു എന്നിവർക്ക് ഫോറസ്റ്റ് കൺസർവേറ്ററായും സ്ഥാനക്കയറ്റം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |