
ശിവഗിരി: ശ്രീനാരായണഗുരു തെളിച്ച വെളിച്ചത്തിലൂടെയാണ് കേരളം എല്ലാ പ്രതിസന്ധികളെയും മറികടന്നതെന്ന് കെ.സുധാകരൻ എം.പി. ശ്രീനാരായണ പ്രസ്ഥാന സംഗമ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ലോകത്തിനാകെ സ്വീകാര്യമാണ്.
ശ്രീനാരായണഗുരുവിന്റെയും മഹാത്മജിയുടെയും ആപ്തവാക്യങ്ങൾ ജനങ്ങൾ നെഞ്ചേറ്റി. ഈ രണ്ട് മഹത് വ്യക്തികളുടെ മനസിൽ ഉദിച്ച ആശയങ്ങളാണ് രാജ്യത്തിന്റെ കരുത്തായി മാറിയത്. ജാതി,മതം,ഭാഷ,സംസ്കാരം തുടങ്ങി നിരവധി വൈവിദ്ധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഈ വൈവിദ്ധ്യങ്ങളെ കോർത്തിണക്കി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ നെഹ്‌റുവിന് കഴിഞ്ഞു. ഇന്ത്യ ലോകത്തെ തന്നെ എണ്ണപ്പെട്ട രാജ്യമായി മാറി. ഐക്യത്തിലൂടെയും സാഹോദര്യത്തിലൂടെയുമാണ് ഈ മുന്നേറ്റം സാദ്ധ്യമായതെന്നും സുധാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |