കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസണിൽ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റുവരവ്. ഇതിൽ 36.06 കോടി രൂപയാണ് സബ്‌സിഡി സാധനങ്ങളുടെ വിറ്റുവരവ്. ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള കണക്കാണിത്. ക്രിസ്മസ് ദിനം അവധിയായിരുന്നു. പെട്രോൾ പമ്പ്, റീട്ടെയിൽ ഉൾപ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും 6 ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും കണക്കാണിത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഈ ദിവസങ്ങളിൽ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്. പ്രത്യേക ഫെയറുകളിൽ നിന്നുമാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |