പാറക്കടവ്: ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ അവധിക്കാല ക്രിസ്മസ് ക്യാമ്പ് ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.കെ.ജമീല സേവന സന്ദേശവും വളയം സബ് ഇൻസ്പെക്ടർ ശിവപ്രസാദ് എസ്.പി.സി. സന്ദേശവും നൽകി. സാമൂഹിക ഉത്തരവാദിത്വം നിറഞ്ഞ തലമുറയെ രൂപപ്പെടുത്തുന്നതിൽ എസ്.പി.സി. കേഡറ്റുകളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ടി.ബി. മനാഫ്, പി.കെ.സജില, ഡി.ഐ.സുബിന എന്നിവർ പ്രസംഗിച്ചു. സി.പി.ഒ.സിയാദ് സ്വാഗതവും കാഡറ്റ് അധീന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |