കിഴക്കമ്പലം: കിംഗ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പറക്കോടിന്റെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് പറക്കോട് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ 40 ബോയ്സ് പള്ളിക്കര ചാമ്പ്യന്മാരായി. സ്പാർട്ടൻസ് പള്ളിക്കര റണ്ണേഴ്സ്അപ്പും സെവൻ ആർട്സ് സാംസ്‌കാരിക നിലയം വയലാറുപടിയും 83 സ്‌ക്വാഡ് പട്ടിമറ്റവും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.
പഴന്തോട്ടം സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സബിത അബ്ദുൽ റഹ്മാൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.കെ. ഷാജി, സുരേഷ് വളഞ്ചേരിൽ, പറക്കോട് ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.എം. സൈനുദ്ദീൻ, കിംഗ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |