
കൊച്ചി: അദ്വൈത പ്രചാർസഭ സ്ഥാപക പ്രസിഡന്റായിരുന്ന ടി.കെ സുകുമാരന്റെ നിര്യാണത്തിൽ സഭ അനുശോചിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.പി.സീമന്തിനി മുഖ്യപ്രഭാഷണം നടത്തി. കവി വേണു നാഗലശേരി, സഭ ജനറൽ സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ, ജയരാജ് ഭാരതി, കുരുവിള മാത്യൂസ്, കെ.കെ. വാമലോചനൻ, രഞ്ചിത്ത് സാനു, ഏലൂർ ഗോപിനാഥ്, കെ.ശിവാത്മജൻ, പി.വി. വേണുഗോപാലപിള്ള, ഷനോജ് രവീന്ദ്രൻ, ക്യാപ്റ്റൻ സുന്ദരം, സുനിൽ തീരഭൂമി, പാറപ്പുറം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |