
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും വീക്ഷണം ചീഫ് ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന പി.എൻ. പ്രസന്നകുമാറിന്റെ സ്മരണാർത്ഥം മുതിർന്ന പത്രപ്രവർത്തകർക്കായി എറണാകുളം പ്രസ് ക്ലബ്ബും പി.എൻ. പ്രസന്നകുമാർ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് നൽകും.പുരസ്കാരം 9ന് വൈകിട്ട് 5ന് ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി. വി. ആനന്ദ ബോസ് സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ രവി കുറ്റിക്കാട്, കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയ്, പ്രസ്ക്ലബ്ബ് പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ, ടി.ബി. ജഗദീഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |