
കൊച്ചി: ലോട്ടറി ടിക്കറ്റിൽ ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവിധം രേഖാചിത്രം ആലേഖനം ചെയ്ത സർക്കാർ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് യോഗക്ഷേമസഭ പ്രസിഡന്റ് അഡ്വ. പിൻ.എൻ.ഡി. നമ്പൂതിരി, ജനറൽ സെക്രട്ടറി പി.എൻ. ദാമോദരൻ നമ്പൂതിരി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദു സമൂഹത്തോട് നെറികേട് കാണിക്കുന്നത് ന്യായീകരിക്കാനാവില്ല. സഹിഷ്ണുത ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനമാണ്. എന്ന് കരുതി ഇത്തരം അവഹേളനങ്ങൾ തുടർന്നാൽ കണ്ടുനിൽക്കാനുമാകില്ല. ലോട്ടറി വകുപ്പിന് മേൽ സർക്കാരിന് നിയന്ത്രണം ഉണ്ടെങ്കിൽ ഹൈന്ദവ നിന്ദ കാട്ടിയവർക്കെതിരെ നടപടി എടുക്കണം. പൊതുസമൂഹത്തോട് മാപ്പുപറയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |