
വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും ജനറൽ സെക്രട്ടറിക്കുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്‌തു.
വർക്കല മൈതാനത്തേക്ക് നടന്ന പ്രകടനത്തിൽ യൂണിയൻ നേതാക്കളായ ജി.ത്രിദീപ്,വി.അനിൽകുമാർ,ശശിധരൻ,പ്ലാവഴികം പ്രസാദ്,പോയികവിളയിൽ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ജാഥയിലും യോഗത്തിലും ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും പ്രവർത്തകരും നേതാക്കളും പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |