
വെച്ചൂച്ചിറ: വാകമുക്ക് ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന കുര്യൻ (ബോബി - 45), ഒപ്പമുണ്ടായിരുന്ന പ്രമീള (36) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.30-ഓടെ വെച്ചൂച്ചിറ പൊലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം.കൈതപ്പറമ്പിൽ റോബിയുടെ വീടിന് മുകളിലേക്കാണ് കാർ വീണത്. അപകടത്തിൽ വീടിന്റെ ഷെയ്ഡുകൾ ഉൾപ്പെടെ തകർന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |