
മലപ്പുറം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇലക്ടറൽ റോൾ ഒബ്സർവർ കെ.ബിജുവിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം രാഷ്ട്രീയ കക്ഷികളുടെ സഹകരണം അഭ്യർത്ഥിച്ചു. യോഗത്തിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചു.
ഒരേ വീട്ടിലെ ആളുകൾ വ്യത്യസ്ത ബൂത്തുകളിൽ വരുന്നത്, ഇലക്ഷൻ കമ്മീഷന്റെ സൈറ്റിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ, നേരത്തെയുണ്ടായിരുന്ന ബൂത്തുകൾ മാറുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പുറമെ തിരൂർ സബ് കളക്ടർ ദിലീപ്.കെ.കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, എ.ഡി.എം കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാരായ സി.ആർ. ജയന്തി, വി.ടി ഘോളി, ജയശ്രീ, പി. സുരേഷ്, സ്വാതി ചന്ദ്രമോഹൻ, സർവേ ഡെപ്യൂട്ടി ഡയറക്ടർ രാജീവ്, എ.ഇ.ആർ.ഒ.മാർ, ബി.എൽ.ഒ മാരുടെ മൂന്നു പ്രതിനിധികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |