തൃശൂർ: ഭാവരാഗം മ്യൂസിക്കൽ ക്രിയേഷൻസ് ഗീതം സംഗീതത്തിന്റെ ആഭിമുഖ്യത്തിൽ ഗായകൻ പി. ജയചന്ദ്രന്റെ ഓർമദിനമായ നാളെ സ്മൃതിദിനാചരണം നടത്തും. സാഹിത്യ അക്കാഡമി ആർട്ട് ഗാലറിയിൽ രാവിലെ ഒമ്പതിന് പുഷ്പാഞ്ജലി. 9.30നു മന്ത്രി കെ. രാജൻ സ്മൃതിദീപം തെളിക്കും. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ മുഖ്യാതിഥിയാകും. വൈകിട്ട് അഞ്ചിന് അക്കാഡമി എം.ടി ഹാളിൽ ജയഗീതം സ്മൃതി അനുസ്മരണവും സംഗീതസന്ധ്യയും ഉണ്ടാകും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യർ അദ്ധ്യക്ഷത വഹിക്കും. ജയചന്ദ്രന്റെ ഭാര്യ ലളിത ജയചന്ദ്രൻ, മകനും ഗായകനുമായ ദിനനാഥൻ എന്നിവർ പങ്കെടുക്കും.
അടുത്തവർഷം മുതൽ പി. ജയചന്ദ്രന്റെ പേരിൽ ദേശീയതലത്തിലെ സംഗീത സംഭാവനയ്ക്കു ഭാവരാഗ പുരസ്‌കാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |