SignIn
Kerala Kaumudi Online
Tuesday, 17 February 2026 11.44 AM IST

വെള്ളംനീക്കിപ്പാറ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മകര ചതയ മഹോത്സവം

Increase Font Size Decrease Font Size Print Page

നെല്ലാപ്പാറ: എസ്. എൻ. ഡി. പി യോഗം വെള്ളംനീക്കിപ്പാറ ശാഖയുടെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 32ാമത് മകര ചതയ മഹോത്സവം ക്ഷേത്രാചാര്യൻ സനത് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി എം. സി. സന്തോഷ് ശാന്തികളുടെ സഹകാർമ്മികത്വത്തിലും 21, 22 തീയതികളിൽ നടക്കും. 21ന് രാവിലെ ശു്ദ്ധിക്രിയകൾ, വൈകിട്ട് അഞ്ചിന് നടതുറപ്പ്, 6.15ന് ദീപാരാധന, 6.30ന് ശാഖാ പ്രസിഡന്റ് മനു ടി. എസ്. പതാക ഉയർത്തും.7.30ന് വിവിധ കലാപരിപാടികൾ, പ്രസാദഊട്ട്. 22ന് ഏഴിന് അഷ്ടദ്രവ്യഗണപതിഹവനം, 7.30ന് ഗുരുപൂജ, ഒമ്പതിന് കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, ഉച്ചപൂജ, വൈകിട്ട് അഞ്ചിന് നെല്ലാപ്പാറ കുഴിവേലിയിൽ പ്ളാസയുടെ മുന്നിൽനിന്നും രഥഘോഷയാത്ര ആരംഭിച്ച് 6.30ന്ക്ഷേത്രത്തിൽ എത്തിച്ചേരും. ദീപാരാധന,7 ന് മഹാപ്രസാദഊട്ട് 7.30ന് നടക്കുന്ന സമ്മേളനം എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി. ടി. ഷിബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് മനു ടി. എസ്. അദ്ധ്യക്ഷത വഹിക്കും.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് ഉത്സവ സന്ദേശം നൽകും. എസ്. എസ്. എൽ. സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്യും. ശാഖാ സെക്രട്ടറി ദിനീഷ് ടി. വി സ്വാഗതവും വൈ. പ്രസിഡന്റ് ബിനീഷ് ടി. എസ് നന്ദിയും പറയും. 8 ന് പത്തനംതിട്ട ഒറിജിനൽ ഓർക്കസ്ട്രയുടെ ഗാനമേള.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.