SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

മണത്തണ ജി.എച്ച്.എസ്.എസ് വാർഷികാഘോഷം ഇന്ന്

Increase Font Size Decrease Font Size Print Page
manathana

പേരാവൂർ: മണത്തണ ജി.എച്ച്.എസ്.എസ് 106ാം വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണിക്ക് പ്രീ പ്രൈമറി വാർഷികം. വൈകുന്നേരം നാലിന് സ്‌കൂൾ വാർഷികം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. യുവ എഴുത്തുകാരി അമൃത കേളകം മുഖ്യാതിഥിയാവും. കലാമേള വിജയികളെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അനുമോദിക്കും. വിരമിക്കന്ന അദ്ധ്യാപിക വി.പി.സഫിയ, ലാബ് അസിസ്റ്റന്റ് വി.വി.ജോസഫ് എന്നിവരെ ആദരിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെയും ആദരിക്കും. എൻഡോവ്‌മെന്റ് വിതരണം, കലാപരിപാടികൾ എന്നിവയുമുണ്ടാവും വാർത്താ സമ്മേളനത്തിൽ പ്രധാന അദ്ധ്യാപകൻ കെ.വി.സജി, പി.ടി.എ പ്രസിഡന്റ് കെ.സന്തോഷ്, പ്രോഗ്രാം കൺവീനർ കെ.കെ.ജയദേവൻ, സ്റ്റാഫ് സെക്രട്ടറി പി.സി.ജോമോൻ, പി.വി.വിനോദൻ എന്നിവർ സംബന്ധിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY