SignIn
Kerala Kaumudi Online
Saturday, 25 April 2026 7.50 AM IST

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: അറ്റകുറ്റപ്പണി ഇനിയും വൈകരുതെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബത്തിന്റെ (പ്രധാന വിഗ്രഹം) ഉൾപ്പെടെ അറ്റകുറ്റപ്പണി ഇനിയും വൈകരുതെന്ന് ഹൈക്കോടതി. സമയക്രമവും പ്രവൃത്തികളുടെ വിശദാംശങ്ങളും സഹിതം മുഖ്യതന്ത്രിയും വിദഗ്ദ്ധ സമിതിയും റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

ക്ഷേത്രത്തിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. എന്നാൽ പണി തുടങ്ങാൻ ലക്ഷദീപച്ചടങ്ങുകൾ പൂർത്തിയാകുന്ന ജനുവരി 14വരെ ക്ഷേത്രഭരണസമിതി സമയംതേടി. വിഷയം ഇന്നലെ വീണ്ടും പരിഗണിച്ചപ്പോൾ ശില്പികളുടെ ആധികാരികത പരിശോധിക്കുന്നതിനായി വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും ക്ഷേത്രസമിതി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒഴിവുകൾ പറയുന്നത് അനുചിതമാണെന്ന് വ്യക്തമാക്കിയാണ് കോടതി റിപ്പോർട്ട് തേടിയത്. വിഗ്രഹത്തിലെ കേടുപാടുകൾ തീർക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി അഡ്വ. ആർ. രാജശേഖരൻപിള്ള ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.