SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

ഡ്രൈവേഴ്സ് ഡേയിൽ പൊൻമുടിയിലേക്ക് ആനവണ്ടി വളയം പിടിച്ച് വനിത

Increase Font Size Decrease Font Size Print Page
trip

കിളിമാനൂർ: ഡ്രൈവേഴ്സ് ഡേയിൽ ആനവണ്ടിയിൽ ട്രിപ്പ് പോയി,സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതാ കണ്ടക്ടർമാർ. ആനവണ്ടിയുടെ വളയംപിടിച്ച് വനിതാ ഡ്രൈവർ ഉഷ കൂടി എത്തിയതോടെ യാത്ര സൂപ്പർ ഹിറ്റായി.

കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിപ്രകാരം ജീവനക്കാർ തന്നെ യാത്രക്കാർക്ക് മാതൃകയായി പൊൻമുടി ട്രിപ്പ് പ്ലാൻ ചെയ്യുകയായിരുന്നു. 25ഓളം വനിതാ കണ്ടക്ടർമാരാണ് യാത്രയ്ക്കുണ്ടായിരുന്നത്. എന്നാൽപ്പിന്നെ ഡ്രൈവറും വനിതയാകട്ടെ എന്ന ആശയത്തിൽ നിന്നാണ് പുനലൂർ ഡിപ്പോയിലെ ഉഷയെ ഡ്രൈവറായി തിരഞ്ഞെടുത്തത്. കിളിമാനൂർ ഡിപ്പോയിൽ നിന്നാണ് പൊൻമുടിയിലേക്ക് പോയത്.

ആട്ടവും " മണിക്കുട്ടി" പാട്ടുമായി യാത്രക്കാരായ വനിതാ കണ്ടക്ടർമാർ ആർത്തുല്ലസിച്ചപ്പോൾ പൊൻമുടിയിലെ കൊടും വളവുകൾ അനായാസേനെ വളയം തിരിച്ച് ഉഷ ആസ്വാദിക്കുകയായിരുന്നു. യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വന്നതോടെ ചാനലുകളിൽ നിന്നുൾപ്പെടെ മണിക്കുട്ടിയെയും യാത്രക്കാരെയും ക്ഷണിച്ചിരിക്കുകയാണ്. ഏതായാലും ഈ യാത്ര ആനവണ്ടി പ്രേമികളുടെ മനസ് നുള്ളിയിരിക്കുകയാണ്.

ഫോട്ടോ:ഉഷ പൊൻമുടി ട്രിപ്പിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY