
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി വൊക്കേഷണൽ സർവീസ് അവാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ സോണൽ കോ ഓർഡിനേറ്റർ രാജേഷ് കാമത്ത് ഉദ്ഘാടനം ചെയ്തു. നാടകാഭിനയ രംഗത്തു ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ഉദിനൂർ ബാലഗോപാലൻ , സാമൂഹികരംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ച ദാമോദരൻ വൈക്കത്ത്, വളർന്നു വരുന്ന യുവഗായകൻ നിരുപം സായി എന്നിവരെ അനുമോദിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. റോട്ടറി പ്രസിഡന്റ് റാണി. ടി.കെ.അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സുധാകരൻ, ഡോ. ഒ.കെ.ആനന്ദകൃഷ്ണൻ, പി.വി.ചന്ദ്രമോഹനൻ, എ.എം.രാജഗോപാലൻ സംസാരിച്ചു.കെ.രവീന്ദ്രൻ സ്വാഗതവും അഡ്വ.മധു സൂദനൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
