SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ശ്രീ ഗോപാലകൃഷ്ണക്ഷേത്രം ഷഡാധാര പ്രതിഷ്ഠ

Increase Font Size Decrease Font Size Print Page
shadadhara

മടിക്കൈ : ആലംപാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ഷഡാധാര പ്രതിഷ്ഠയും ശ്രീകോവിൽ കട്ടില വെക്കൽ കർമ്മവും നടന്നു. പത്മനാഭ പട്ടേരിയുടെ കാർമ്മികത്വത്തിലാണ് ഷഡാധാര പ്രതിഷ്ഠ നടന്നത്. എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി കട്ടിളവെക്കൽ കർമ്മം നിർവഹിച്ചു.ചടങ്ങിൽ തന്ത്രി പത്മനാഭ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ഷേത്രങ്ങളിൽ നിന്നും എത്തിയ ആചാരസ്ഥാനികർ, കമ്മിറ്റി മെമ്പർമാർ, കൂടാതെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്രം മെമ്പർമാർ, കമ്മറ്റി ഭാരവാഹികൾ, പുനരുദ്ധാരണ സമിതി അംഗങ്ങൾ, സാമ്പത്തിക സമിതി അംഗങ്ങൾ, ക്ഷേത്ര മാതൃസമിതി , ക്ഷേത്ര പ്രവാസി സമിതി , പ്രാദേശിക സമിതി, കളിയാട്ട ആഘോഷ സമിതി തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.ക്ഷേത്രം പ്രസിഡന്റ് സി.കൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ.കൃഷ്ണൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY