
തിരുവനന്തപുരം: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (ഐ.എസ്.ടി.ഇ) സംസ്ഥാന സ്റ്റുഡന്റ്സ് കൺവെൻഷൻ വാർഷിക സമ്മേളനം മാർ ബസേലിയോസ് ഓട്ടോണമസ് എൻജിനിയറിംഗ് കോളേജിൽ നടത്തി.കേരള സ്‌പെയ്സ് പാർക്ക് സി.ഇ.ഒ ജി.ലെവിൻ ഉദ്ഘാടനം ചെയ്തു.ഐ.എസ്.ടി.ഇ കേരള സെക്ഷൻ ചെയർമാൻ ഡോ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജി.സി.സി അർമാഡ എ.ഐ മാനേജിംഗ് ഡയറക്ടർ ശരത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വിശ്വനാഥ റാവു, ഡയറക്ടർ ഫാ.ജോൺ വർഗീസ്, ബർസാർ ഫാ.കോശി ഐസക് പുന്നമൂട്ടിൽ, അസോ. പ്രൊഫസർ ആശാ.എസ്, ആര്യ രമേശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
