SignIn
Kerala Kaumudi Online
Saturday, 25 April 2026 4.25 AM IST

രാജേഷ്- അനിത ദമ്പതികളുടെ വീട്ടിൽ വെളിച്ചമെത്തിച്ച് കെ.കെ.നാരായണൻ

Increase Font Size Decrease Font Size Print Page
vydhyuthi
രാജേഷ് അനിത ദമ്പതി കളുടെ വീട്ടിലേക്ക് വിരമിക്കുന്ന കെ.എസ്.ഇ.ബി ഓവർസിയർ കെ.കെ.നാരായണൻ ഏർപ്പെടുത്തിയ വൈദ്യുതി കണക്ഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ സ്വിച്ച് ഓൺ ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഇലക്ട്രിസിറ്റി ഓഫീസിൽ നിന്ന് ഓവർസിയർ തസ്തികയിൽ നിന്ന് ഇന്ന് വിരമിക്കുന്ന കൈകണ്ടത്ത് മന നാരായണൻ വൈദ്യുതി ഇല്ലാത്ത ഒരു വീട്ടിലേക്ക് സ്വന്തം ചെലവിൽ വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ നല്കിയാണ് വൈദ്യുതി വകുപ്പിൽ നിന്ന് പടിയിറങ്ങിയത്. പാർത്തല 11ാംവാർഡിൽ പൂത്തിരിക്കുന്നത്ത് രാജേഷ് അനിത ദമ്പതികളുടെ വീട്ടിലാണ് വൈദ്യുതി എത്തിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതി സ്വിച്ച്ഓൺ കർമ്മം ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ നിർവ്വഹിച്ചു. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.ജി. മോഹനകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.ഓമന, മുൻ മെമ്പർ സി.ജയശ്രി,കെ. കെ. നാരായണൻ, കെ.കെ. ജനി, പ്രിൻസിപ്പൽ പി.എസ്.ആര്യ, പ്രധാനാധ്യാപിക ബി.സുനിതാ കുമാരി, അസി. എക്സിക്യൂട്ടിവ്എഞ്ചിനീയർമാരായ പി.ടി.സുരേഷ്, കെ.പ്രസാദ്,അസി. എഞ്ചിനീയർ എസ്.ജിതിൻ, അക്ഷിൻ രാജ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.