
ആറ്റിങ്ങൽ: പൊയ്‌കമുക്കിലെ സഞ്ചരിക്കുന്ന ബാർ എന്ന് അറിയപ്പെടുന്ന പൊയ്കമുക്ക് പഞ്ചമിയിൽ അനിൽകുമാർ (59) എക്‌സൈസ് പിടിയിൽ. സ്‌കൂട്ടറിൽ മദ്യ വില്പന നടത്തുന്നതിനിടയിലാണ് ഇയാളെ ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടിയത്.
ഫോണിൽ ആവശ്യപ്പെടുന്നവർക്ക് ഏതുസമയത്തും മദ്യം വീട്ടിലെത്തിക്കും. മുമ്പും മദ്യവില്പന നടത്തിയതിന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വില്പനയ്‌ക്കായി സൂക്ഷിച്ച മദ്യവും വില്പനയിലൂടെ കിട്ടിയ പണവും ഇതിനുവേണ്ടി ഉപയോഗിച്ചിരുന്ന സ്കൂട്ടർ,മൊബൈൽ എന്നിവയും കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്‌തു. ആറ്റിങ്ങൽ എക്സൈസ് ഇൻസ്‌പെക്ടർ രചന,പ്രിവൻറ്റീവ് ഓഫീസർ ശ്രീജിത്ത്,പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് ദേവിപ്രസാദ്,ഷജീർ,സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ്,ഷെരീഫ്,ആദർശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
