
നെയ്യാറ്റിൻകര: രാമേശ്വരം -നെയ്യാറ്റിൻകര -തവരവിള റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് മരുതത്തൂർ മഹാത്മവായനശാല പ്രവർത്തക സമ്മേളനം ആവശ്യപ്പെടു. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനം ഓടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും അപകടങ്ങൾ പതിവാണ്. റോഡു തകർന്നതുകാരണം കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തി. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ദിവസേന 6സർവീസുകൾ നടത്തിയിരുന്ന രാമേശ്വരം - തവരവിള- മാരായമുട്ടം - നെട്ടണി ബസ് സർവീസ് പൂർണ്ണമായും നിറുത്തലാക്കി. സ്കൂൾ കുട്ടികളും വിവിധ ജോലികൾക്കായി പോകുന്നവരും വളരെ ബുദ്ധിമുട്ടിലാണ്. മഹാത്മവായനശാല പ്രസിഡന്റ് സനൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗാന്ധിമിത്ര മണ്ഡലം സെക്രട്ടറി ബിനു മരുതത്തൂർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സത്യനേശൻ,ഷൈജു,ഷിബു കുമാർ,സതീഷ്,വിനോദ്,അർജുൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
