SignIn
Kerala Kaumudi Online
Saturday, 25 April 2026 4.21 AM IST

ബി.ജെ.പി കൗൺസിലർമാരെ ഡൽഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Increase Font Size Decrease Font Size Print Page

modi-

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി കോർപറേഷൻ ഭരണം പിടിച്ച തിരുവനന്തപുരത്തെ ബി.ജെ.പി. കൗൺസിലർമാർക്ക് പ്രധാനമന്ത്രി മോദിയുടെ ക്ഷണം.

ഡൽഹിയിലെ പാർട്ടി പരിപാടിയിൽ അനുമോദിക്കും. പ്രധാനമന്ത്രിക്കൊപ്പം അത്താഴവിരുന്നിലും പങ്കെടുക്കും.

ഈ മാസം ഒൻപതിന് പുറപ്പെടാനാണ് നിർദ്ദേശമെന്ന് ബി.ജെ.പി.സംസ്ഥാന ഓഫീസ് അറിയിച്ചു.

ട്രെയിനിലായിരിക്കും യാത്ര.പ്രധാനസ്റ്റേഷനുകളിൽ പാർട്ടി പ്രവർത്തകർ സ്വീകരണം നൽകും. കേരളത്തിലെ വിജയം ഡൽഹിയിൽ വൻനേട്ടമായി അവതരിപ്പിക്കും.

മടക്കയാത്ര വിമാനത്തിലായിരിക്കും.

തിരുവനന്തപുരത്തെ ചരിത്രവിജയം രാജ്യത്താകെ പാർട്ടിക്ക് പ്രചോദനം നൽകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ഗുജറാത്തിൽ പാർട്ടിയുടെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത് തലസ്ഥാനമായ അഹമ്മദാബാദിലെ കോർപറേഷൻ ഭരണം പിടിച്ചതോടെയാണ്. അതിനു തുല്യമായാണ് ബി.ജെ.പി. തിരുവനന്തപുരത്തെ വിജയം കാണുന്നത്.
ഡൽഹിയിലേക്ക് ക്ഷണിച്ചെന്നും യാത്രാപദ്ധതിയുടെ പൂർണ്ണരൂപം ലഭിച്ചിട്ടില്ലെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. നാൽപത് വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപറേഷൻ ഭരണം ബി.ജെ.പി.പിടിച്ചത്. ഒരുമാസത്തിനുള്ളിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു.നഗരത്തിന്റെ വികസനത്തിന് വൻപദ്ധതികളാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്.ഇതിനായി ഈ മാസം വിവിധ കോൺക്ളേവുകൾ നടത്തുന്നുണ്ട്. അതിന്റെ വിശദമായ റിപ്പോർട്ടുമായി മേയർ വി.വി. രാജേഷ് പ്രധാനമന്ത്രിയെ നേരിട്ട് കാണുമെന്നും അറിയിച്ചിട്ടുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.