SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ഇടമലക്കുടിയിൽ  സിവിൽ രജിസ്‌ട്രേഷൻ ഡ്രൈവ്

Increase Font Size Decrease Font Size Print Page
camp

ഇടുക്കി: ഇടമലക്കുടി പഞ്ചായത്ത് നിവാസികൾക്ക് വിവിധ രേഖകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ "പെരുമൈ" എന്ന പേരിൽ സിവിൽ രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകളാണ് ഉൾപ്പെടുത്തിയത്. നൂറ്റിയിരുപതിലധികം ആളുകൾ രജിസ്‌ട്രേഷൻ ഡ്രൈവിന്റെ പ്രാഥമിക ഘട്ടത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനു എം. ഡ്രൈവ് ഉദ്ഘാടനം ചെയ്തു. ദേവികുളം ആർ.ഡി.ഒ ആര്യ വി.എം. മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷഫീഖ് . സ്വാഗതം പറഞ്ഞു.. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗോവിന്ദ് രാജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പരിമളാദേവി, അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ പ്രസാദ്, വില്ലേജ് ഓഫീസർ ശ്യാംജി നാഥ് , ഇടമലക്കുടി ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ ഹെഡ് മാസ്റ്റർ ഷിബു തുടങ്ങിയവർ പങ്കെടുത്തു. ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ ജോസഫ് ഫ്രാൻസിസ്, സി രാജേന്ദ്രൻ എന്നിവർ സിവിൽ രജിസ്‌ട്രേഷൻ ചട്ടങ്ങളും പ്രാധാന്യവും എന്ന വിഷയത്തിൽ വിശദീകരണം നടത്തി.

=ആദിവാസി മുതുവ വിഭാഗം കൂടുതലായി അധിവസിക്കുന്ന ഗിരിവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങൾക്ക് രേഖകളുടെ ആവശ്യകതയെക്കുറിച്ച് ധാരണ കുറവാണ്. വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഇത് തടസം സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സിവിൽ രജിസ്‌ട്രേഷന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഡ്രൈവ് സംഘടിപ്പിച്ചത്.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY