SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

മരപ്പാലത്ത് സ്വദേശി ഫെസ്റ്റിവലിന് തുടക്കം 

Increase Font Size Decrease Font Size Print Page
ko

തിരുവനന്തപുരം: പട്ടം മരപ്പാലം സ്വദേശി കേന്ദ്രത്തിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന 'സ്വദേശി ഫെസ്റ്റിവൽ' പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി.സോപ്പ് ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും വൈവിദ്ധ്യമാർന്ന നാടൻ ഉത്പന്നങ്ങളുടെ പ്രദർശനവുമാണ് മേളയുടെ പ്രധാനാകർഷണം.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഔഷധ പാനീയങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വലിയ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്.കൊളസ്‌ട്രോൾ നിവാരണി,പ്രമേഹരോഗികൾക്കായുള്ള നെല്ലിക്ക - കാന്താരി പാനീയം,ജാതിക്കാ ടോൺ,ലമൺ ജിഞ്ചർ സ്ക്വാഷ് എന്നിവയ്ക്ക് പുറമെ ചക്ക,പാഷൻ ഫ്രൂട്ട്, നറുനീണ്ടി തുടങ്ങിയവയിൽ നിന്നുള്ള സ്ക്വാഷുകളും ലഭ്യമാണ്.

വീടുകളിൽ പ്രഥമശുശ്രൂഷയ്ക്കായി കരുതേണ്ട ആടലോടക അരിഷ്ടം,മുറിവെണ്ണ,തൃഫലപ്പൊടി,ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള കൂവപ്പൊടി തുടങ്ങിയവയും വിവിധയിനം ആയുർവേദ തൈലങ്ങളും പ്രദർശനത്തിലുണ്ട്.നാടൻ ശർക്കര,വെളിച്ചെണ്ണ,സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി അടുക്കളയിലേക്ക് ആവശ്യമായ ഒട്ടേറെ വിഭവങ്ങളും ഇവിടെ നിന്ന് വാങ്ങാം.മേളയുടെ ഭാഗമായി സ്വദേശി ലിക്വിഡ് സോപ്പ് നിർമ്മാണ പരിശീലനം 9,10 തീയതികളിൽ നടക്കുമെന്ന് ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റ് ഫൗണ്ടറും ഡയറക്ടറുമായ ഡോ.ജേക്കബ് പുളിക്കൻ അറിയിച്ചു.ഫോൺ: 9447154338.

ക്യാപ്ഷൻ: കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ,കേശവദാസപുരം കൗൺസിലർ അനിത അലക്സ്‌,ഡോ.ജേക്കബ് പുളിക്കൻ എന്നിവർ പ്രദർശനം കാണാനെത്തിയപ്പോൾ

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY