തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 11ന് വൈകിട്ട് 6ന് മാനവീയം വീഥിയിൽ വയലാർ ഗാനസന്ധ്യ നടത്തും.മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് സെക്രട്ടറി അഡ്വ.ബി.സതീശൻ ആമുഖപ്രസംഗം നടത്തും.പ്രഭാവർമ്മ അദ്ധ്യക്ഷനാകും.എസ്.പിമെഡിഫോർട്ട് ജോയിന്റ് ചെയർമാൻ എസ്.പി.സുബ്രഹ്മണ്യൻ ആശംസ നേരും.വയലാർ ഗാനങ്ങളെക്കുറിച്ച് ടി.പി.ശാസ്തമംഗലം സംസാരിക്കും.ജി.ദേവരാജൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.കല്ലറ ഗോപൻ,ജി.ശ്രീരാം, ബിജോയ്.എം.നായർ,രാജലക്ഷ്മി, അപർണ രാജീവ്,സരിതരാജീവ്,പി.വിനീത,ആതിര വിജയൻ,അനന്യ ബിജേഷ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
