SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

അപകടക്കെണിയായി ആലുംമൂട് ജംഗ്ഷൻ

Increase Font Size Decrease Font Size Print Page

നെയ്യാറ്റിൻകര: ആലുംമൂട് ജംഗ്ഷനിൽ നാഗരാജ ക്ഷേത്രത്തിന്റെ മുൻഭാഗത്തായി സംസ്ഥാനപാതയിൽ ബി.എസ്.എൻ.എല്ലിൽ കേബിൾ കുഴി ഉണ്ടായിരുന്ന ഭാഗത്ത് റോഡ് വിണ്ടുകീറിയിട്ട് മാസങ്ങളായി. നിരവധി ടൂവീലർ യാത്രക്കാർ ഇവിടെ വീണ് അപകടത്തിൽപ്പെട്ടിട്ടും പി.ഡബ്ല്യു.ഡി അധികൃത‌‌‌ർ റോഡ് ടാർ ചെയ്യുന്നില്ല.

ബി.എസ്.എൻ.എൽ കേബിൾ കുഴി ഉണ്ടായിരുന്ന ഭാഗം മൂടി കോൺക്രീറ്റ് ഉയർന്നു നിൽക്കുകയും അതിനോട് ചേർന്ന് 20 അടിയോളം നീളത്തിൽ റോഡ് വീണ്ടുകറി അപകടാവസ്ഥയിൽ ആയിരിക്കുകയാണ്. റോഡ് അടിയന്തരമായി ടാർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻ പ്രസിഡന്റ് എസ്.കെ.ജയകുമാറും ജനറൽ സെക്രട്ടറി അഡ്വ.തലയൽപ്രകാശും ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് റോഡിൽ കുഴിയടയ്ക്കൽ നടത്തിയെങ്കിലും വീണ്ടും ടാറിളകി. കൂടുതൽ അപകടാവസ്ഥയിലായ റോഡ് ടാർ ചെയ്യാൻ വൈകിയാൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭത്തിന് ഫ്രാൻ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY