SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

വീരജവാന്മാരെ അനുസ്മരിച്ചു

Increase Font Size Decrease Font Size Print Page
crpf

കാഞ്ഞങ്ങാട് : വിമുക്തഭടൻമാരുടെ കൂട്ടായ്മയായ പൂർവ്വ സൈനിക സേവാ പരിഷത്ത് ആൻഡ് സൈന്യ മാതൃശക്തിയുടെ ആഭിമുഖ്യത്തിൽ പുൽവാമ ഭീകരാക്രമത്തിൽ മരണപ്പെട്ട സി ആർ.പി.എഫ് വീരജവാൻമാരുടെ അനുസ്മരണയോഗം സംഘടിപ്പിച്ചു. പുതിയ കോട്ടയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലറും മാതൃശക്തി ജില്ലാ പ്രസിഡന്റുമായ എച്ച്.ആർ.സുകന്യ ഉദ്ഘാടനം ചെയ്തു. സംഘടനാ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തമ്പാൻ മേലത്ത്, വർക്കിംഗ് പ്രസിഡന്റ് വി.വിനോദ് , ശാലിനി പ്രഭാകർ, എം.സുജാത, രാധാകൃഷ്ണൻ, എം.വി.കുഞ്ഞികൃഷ്ണൻ, കെ.പി.രവി, പി.വൽസരാജ്, കെ.കെ.പ്രകാശൻ , നൂതൻ കുമാർ, ഭാസ്കരൻ ചെമ്പിലോട്ട് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY