SignIn
Kerala Kaumudi Online
Saturday, 25 April 2026 7.49 AM IST

വിസ്മൃതിയിലാകുന്ന ഇഷ്ടികച്ചൂളകൾ

Increase Font Size Decrease Font Size Print Page
aa

കാരേറ്റ്: ഒരുകാലത്ത് ഇഷ്ടികച്ചൂളകൾ കൊണ്ട് സമ്പന്നമായിരുന്ന കാരേറ്റ് മേഖല ഇന്ന് നിശ്ചലം. കളിമണ്ണിന്റെ ലഭ്യതക്കുറവും തൊഴിലാളികളില്ലാത്തതുമാണ് ഇഷ്ടിക നിർമ്മാണമേഖലയിലെ പ്രതിസന്ധിക്ക് കാരണം.തൊഴിൽ നഷ്ടപ്പെട്ടവർ അന്യനാടുകളിലേക്കും മറ്റ് മേഖലകളിലേക്കും അഭയം പ്രാപിച്ചു.കൊടുവഴന്നൂർ,പേടികുളം മേഖലകളിൽ ഒന്ന്,രണ്ട് ചൂളകൾ അവശേഷിക്കുന്നുണ്ടെങ്കിലും അതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇഷ്ടിക നിർമ്മിക്കാൻ 'പഗ്ഗ്' മെഷീൻ വന്നതോടെ തൊഴിലാളികളെ കുറയ്ക്കുകയും,ഉത്പാദനച്ചെലവ് നിയന്ത്രിക്കാനും കാരണമായി. എന്നാൽ ദൂരെസ്ഥലങ്ങളിൽ കളിമണ്ണ് കിട്ടാനുണ്ടെങ്കിലും പെർമിറ്റില്ലാത്തതിനാൽ ലോറിയിൽ കൊണ്ടുവരാൻ കഴിയില്ല. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കാൾ വിലക്കുറവിന് പ്രാധാന്യമേറിയതാണ് ഇഷ്ടിക നിർമ്മാണമേഖല ഇത്രമേൽ പ്രതിസന്ധി നേരിടാൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു ചൂളയിൽ കുറഞ്ഞത് 30 തൊഴിലാളികൾ പ്രത്യക്ഷമായി പണിയെടുക്കുന്നു.തകർച്ച നേരിടുന്ന പരമ്പരാഗത ചെറുകിട വ്യവസായമായ ഇഷ്ടിക വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

പ്രതിസന്ധിക്ക് കാരണം

പുതിയ ഭൂവിനിയോഗ നിയമം വന്നതോടെ മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണമാവുകയും കളിമണ്ണ് കിട്ടാത്ത അവസ്ഥയുമായി.സിമന്റ് കല്ലുകളുടെ കടന്നുവരവും പ്രതിസന്ധി സൃഷ്ടിച്ചു.തമിഴ്നാട് കല്ല് വില കുറച്ചുകിട്ടുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

ഒരു ചൂളയിൽ ഒരു പ്രാവശ്യം 50,000 മുതൽ 1 ലക്ഷം വരെ ഇഷ്ടിക നിർമ്മിക്കാം

അടുത്ത കാലം വരെ ചിറയിൻകീഴ് താലൂക്കിന്റെ കാരേറ്റ്,കിളിമാനൂർ മേഖല ഇഷ്ടിക നിർമ്മാണത്തിൽ പേരുകേട്ട ഇടങ്ങളായിരുന്നു.

മണ്ണ് പാകപ്പെടുത്തുന്നതും,കല്ലുണ്ടാക്കുന്നതും,അവ ഉണക്കി പരുവപ്പെടുത്തുന്നതും,പിന്നെയത് ചൂളകളിൽ അടുക്കി വേവിച്ചെടുക്കുന്നതും പ്രത്യേകം പ്രാവീണ്യമുള്ള തൊഴിലാളികളാണ്.ഈ കല്ലുകൾക്ക് വിപണിയിൽ നല്ല മാർക്കറ്റായിരുന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.