
കല്ലമ്പലം: തേവലക്കാട് എസ്.എൻ.യു.പി സ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷം 'സ്വരലയം' ത്തിന്റെ ഉദ്ഘാടനം മുൻ ഡി.ജി.പി ആർ.ശ്രീലേഖ ഐ.പി.എസ് നിർവഹിച്ചു.ഗോ ഗ്രാമം പദ്ധതിയുടെ വിതരാണോദ്ഘാടനം കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധി എസ്.ആർ.നിജിൻ നിർവഹിച്ചു. സ്കൂൾ മാനേജർ തോട്ടക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.സി മിനി സ്വാഗതവും സ്കൂൾ എച്ച്.എം അനിൽ നന്ദിയും പറഞ്ഞു.50000 രൂപയുടെ പുസ്തകങ്ങൾ കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ എം. സുബ്രഹ്മണ്യൻ പോറ്റി സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി. കൂടാതെ തുടർച്ചയായി നടന്നു വരുന്ന വിദ്യാർഥികളുടെ സഹായ നിധിയായ 'പുഞ്ചിരി സഞ്ചി' പദ്ധതിയിലെ തുക നിർധനരായ 15 കുടുംബങ്ങൾക്ക് നൽകി. ആർദ്രം പദ്ധതിയിലൂടെ കിടപ്പുരോഗികൾക്കും സഹായം നൽകി. സുബ്രഹ്മണ്യൻ പോറ്റി,കുടിയേല ശ്രീകുമാർ,എസ്. ഷാജു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
