കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സ്വാശ്രയ കോളേജ് അദ്ധ്യാപകരുടെ യോഗ്യതയുമായി ബന്ധപ്പെട്ട് പുതുതായി ഇറക്കിയ സർക്കുലർ മരവിപ്പിക്കണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ - കാസർകോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാല താവക്കര ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യൂണിവേഴ്സിറ്റി കവാടത്തിന് മുന്നിൽ മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സിൻഡിക്കേറ്റ് ഉറപ്പ് തന്ന എഫ്.വൈ.യു.ജി.പി ഒന്നാം സെമസ്റ്റർ മൂല്യനിർണയ തുക അനുവദിക്കുക, ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ ഉടൻ നടപ്പിലാക്കുക, ജീവനക്കാർക്കും അദ്ധ്യാപകർക്കും മിനിമം വേതനം ഉറപ്പ് വരുത്തുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പായം വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. ഇ.പി. കൃഷ്ണകുമാർ, ഡോ. ബേബി പുഷ്പലത, കെ. അശോകൻ, ഡോ. അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
