SignIn
Kerala Kaumudi Online
Saturday, 25 April 2026 4.25 AM IST

യാഥാർത്ഥ്യമാകാതെ വെള്ളറട പ്ളാങ്കുടിക്കാവ് ടൂറിസം പദ്ധതി

Increase Font Size Decrease Font Size Print Page
vld-1

വെള്ളറട: വെള്ളറടയിലെ പ്ളാങ്കുടിക്കാവ് ടൂറിസം പദ്ധതി ഇനിയും യാഥാർത്ഥ്യമായില്ല. പ്ളാങ്കുടിക്കാവ് ടൂറിസം സാദ്ധ്യതയുള്ള അതിമനോഹരമായ പ്രദേശമാണ്. ഇവിടെ നിരവധി ടൂറിസ്റ്റുകളാണ് എത്തുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികളൊന്നും നടപ്പിലാക്കാനായിട്ടില്ല.

വെള്ളറട ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് സഹ്യപർവത അടിവാരത്ത് പ്രകൃതി ഭംഗി ആസ്വദിക്കാൻ ടൂറിസ്റ്റുകൾക്കായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതാണ് പ്ളാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ആദ്യം 10ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം തുടങ്ങിയിരുന്നു. ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കലായിരുന്നു ആദ്യഘട്ടം. പണി തുടങ്ങി ഏതാനും ദിവസങ്ങൾക്കു ശേഷം പദ്ധതി തുടങ്ങിയ സ്ഥലം സ്വകാര്യ വ്യക്തി പാറ ഖനനത്തിനായി സർക്കാരിൽ നിന്നും ലീസിന് എടുത്തതാണെന്നും ഇവിടെ നിർമ്മാണം നടത്താൻ കഴിയില്ലെന്നും വാദം ഉയർന്നു. ഇതിനിടയിൽ സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സ്റ്റേയുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പദ്ധതി നടപ്പിലാക്കാൻ സർക്കാരിന്റെ സഹായം തേടിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.

പദ്ധതി പ്രതിസന്ധിയിൽ

തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിച്ച് മലയോരത്ത് ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് പണികൾ തുടങ്ങിയത്. സ്ഥലം എം.എൽ.എ സി.കെ.ഹരീന്ദ്രൻ ടൂറിസം പദ്ധതിയെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സർക്കാർ ലീസിന് നൽകിയ നടപടി പിൻവലിച്ചാലേ സർക്കാർ പുറംപോക്ക് ഇനി ടൂറിസം പദ്ധതിക്ക് ലഭിക്കുകയുള്ളൂ.

സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ പ്ളാങ്കുടിക്കാവ് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ.

പ്രകൃതിക്ക് യാതൊരു കോട്ടവുമേൽക്കാതെ കന്യാകുമാരിയും തൃപ്പരപ്പും കണ്ട് നെയ്യാർഡാമിലേക്ക് പോകുന്ന ടുറിസ്റ്റുകൾക്ക് മലയോര ഭംഗി വേണ്ടുവോളം ആസ്വദിക്കാൻ പ്ളാങ്കുടിക്കാവ് ഇക്കോടൂറിസത്തിന് കഴിയുമായിരുന്നു. ഇവിടം സന്ദർശിച്ചശേഷം നെയ്യാർ ഡാമിലേക്കും പൊൻമുടിയിലേക്കും എത്താൻ എളുപ്പം കഴിയും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.