
തിരുവനന്തപുരം: നിക്ഷേപം തിരിച്ചുകിട്ടും വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം പ്രസിഡന്റ് പി.എ. തോമസ്. സഹകരണ രജിസ്ട്രാർ ഓഫീസിനു മുമ്പിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപകരെ വഞ്ചിച്ചവരെ ജയിലിൽ അടയ്ക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകാനും സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പ്രൊഫ.രഘുദേവ്,ഡോ.ജോർജ് പി.ജി,ഹരിദാസൻ.എം.പി,വി.ഡി.പൗലോസ്,റോയ് വെള്ളരിങ്ങാട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
