
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കൃഷിഭവന്റെ സഹകരണത്തോടെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽ ഒരുക്കിയ പച്ചക്കറി ഫലവർഗ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. സി.എച്ച്.സി ജീവനക്കാരും ആശാ പ്രവർത്തകരും ചേർന്നാണ് അര ഏക്കർ വരുന്ന സ്ഥലത്ത് കൃഷി ചെയ്തത്.വിളവെടുപ്പ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എം.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ എ.വി.രാമദാസ് മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഫാത്തിമത്ത് അഷ്റിഫ, ജില്ല കൃഷി ഡപ്യൂട്ടി ഡയറക്ടർ ഡി.എൽ.സുമ, നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ബിന്ദു, മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.വി.ചൈതന്യ, ഡോക്ടർ ധന്യ മനോജ്, കൃഷി അസിസ്റ്റന്റുമാരായ ഇ.സി.ഉഷ, കെ.സജിത്ത്, കുടുംബാരോഗ്യ കേന്ദ്രം സീനിയർ ക്ലർക്ക് ആർ.കെ.അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.