
പകരം അങ്കുർ വോറ
ന്യൂഡൽഹി: എപ്‌സ്റ്റീൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എ.ഐ ഉച്ചകോടിക്ക് എത്തിയില്ല. പകരം ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഇന്ത്യ-ആഫ്രിക്ക ഓഫീസ് പ്രസിഡന്റ് അങ്കുർ വോറ പങ്കെടുത്തു. ഉച്ചകോടിയുടെ മുൻഗണനകളിൽ നിന്ന് മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്ന സാഹചര്യമുണ്ടാകാതിരിക്കാനാണ് ബിൽഗേറ്റ്സിന്റെ പിന്മാറ്റമെന്ന് ഫൗണ്ടേഷൻ വിശദീകരിച്ചു. പകരം പങ്കെടുത്ത അങ്കുർ വോറ രാജസ്ഥാൻ സ്വദേശിയാണ്. നിലവിൽ വാഷിംഗ്ടൺ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ബിൽ ഗേറ്റ്സ് തിങ്കളാഴ്ച ഇന്ത്യയിലെത്തിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |