
ന്യൂഡൽഹി: ഫാസ്‌റ്റാഗ് ഇല്ലാത്തവർക്ക് ദേശീയ പാത അതോറിട്ടിയുടെ ടോൾ പ്ളാസകളിൽ ഏപ്രിൽ ഒന്നുമുതൽ പണമിടപാട് യു.പി.ഐ വഴി മാത്രമാക്കാൻ നീക്കം. നേരിട്ട് പണം സ്വീകരിക്കില്ല. ഇതുവഴി ടോൾ പ്ളാസകളിലെ തിരക്ക് കുറയ്‌ക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ പാതാ അതോറിട്ടി അറിയിച്ചു. ഫാസ്റ്റാഗ് നിരക്കിന്റെ 1.25 ശതമാനമാണ് യു.പി.ഐയായി നൽകേണ്ടി വരിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |