
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ഫുട് ഓവർബ്രിഡ്ജിന്റെ ഭാഗങ്ങൾ തുരുമ്പെടുത്ത് ദ്രവിക്കുന്നു. പാലത്തിനടിയിലാണ് ഈ ദ്രവിച്ച ഭാഗങ്ങൾ കാണുന്നത്.കടയ്ക്കാവൂർ റെയിൽവേസ്റ്റേഷനിൽ ട്രെയിനുകൾ നിറുത്തുന്നത് രണ്ടും മൂന്നും പ്ലാറ്റുഫോമുകളിലായതിനാൽ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം ഓവർബ്രിഡ്ജ് കയറിയാണ് രണ്ടും മൂന്നും പ്ലാറ്റുഫോമുകളിലേക്കെത്തേണ്ടത്. രോഗികളടക്കം നിരവധി പേരാണ് നിത്യവും ഇതുവഴി പോകുന്നത്. പാലത്തിന്റെ അടിയിൽ ഗ്രില്ലിന്റെ ഭാഗങ്ങൾ ദ്രവിച്ച് ഇളകിയ നിലയിലാണ്. ഇത് നന്നാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എസ്.എസ്.ഇ സെക്ഷനാണ് മെയിന്റനൻസ് ചുമതല.ഇവിടെ ലിഫ്റ്റ് വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |