
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച 'എംപീരിയൻ 2026' ഫെസ്റ്റിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.മോഹൻ ശ്രീകുമാർ.സി നിർവഹിച്ചു.ഇംഗ്ലീഷ് വിഭാഗം മേധാവി കുമാരി ആതിര.പി.എസ് ആശംസയറിയിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ചു ഇംഗ്ലീഷ് വിഭാഗം പുറത്തിറക്കിയ കൈയ്യെഴുത്ത് മാസികയായ 'ആറ്റ്ലിയർ' കോളേജ് പ്രിൻസിപ്പൽ പ്രകാശനം ചെയ്തു.തുടർന്ന് നടന്ന സെമിനാറിൽ ഡോ.ഹർഷ വിശ്വനാഥ്,ഡോ.ദീപ പ്രസാദ്.എൽ എന്നിവർ ക്ലാസുകളെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |