
മാഹി: മാഹി ഹിന്ദു ഏകതാസമിതിയുടെ ആഭിമുഖ്യത്തിൽ 27ന് ന് വൈകന്നേരം 4ന്് മാഹി മുൻസിപ്പാൽ മൈതാനിയിൽ ഹിന്ദു ഏകതാസമ്മേളനം നടക്കും.രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത സഹ ബൗദ്ധിക്ശിക്ഷൺ പ്രമുഖ് കെ. എസ്.അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും, ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമി അനുഗ്രഹഭാഷണം നടത്തും. സ്വാഗത സംഘം അദ്ധ്യക്ഷൻ വിജയൻ പൂവ്വച്ചേരി അദ്ധ്യക്ഷത വഹിക്കും. മാഹി മേഖലയിലെ വിവിധ സ്ഥാനീയ സമിതികൾ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനം സമ്മേളന വേദിയിൽ വിതരണം ചെയ്യും.തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്ന് സ്വാഗത സംഘം ജനറൽ സെക്രട്ടറി അഡ്വ.കെ. അശോകൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |