
പോത്തൻകോട്: നേതാജിപുരം നേതാജി ഗ്രന്ഥശാല ആന്റ് റീഡിംഗ് റൂമിന്റെ പുതിയ മന്ദിര നിർമ്മാണോദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.വൈസ് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.എസ്.ഹരികുമാർ,പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.ശാന്തകുമാരി,വി.ബിന്ദു,വൈസ് പ്രസിഡന്റ് എസ്.സുമേഷ്,പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം എം.പ്രവീൺ,പഞ്ചായത്തംഗങ്ങളായ ജെ.എസ്.പ്രവീണ,വി.ജി.ലിഗീഷ്,താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അജയകുമാർ, എം.അനിൽകുമാർ,കെ.സജീവ്,ആർ.ഷാഹിദാബീവി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |