
തിരുവനന്തപുരം:ആകാർ ഫൗണ്ടേഷൻ ആവാസ ചിത്ര രചനാ കേന്ദ്രത്തിൽ ത്രിദിന ചിത്ര രചനാ ക്യാമ്പ് ആരംഭിച്ചു.കെ.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്തു.കാട്ടൂർ നാരായണപിള്ള,ബാബു നമ്പൂതിരി.കെ,പടുതോൾ വാസുദേവൻ, സുരേഷ് കൂത്തുപറമ്പ തുടങ്ങി ചിത്രകാരന്മാരും കൃപ ലാലു,അഞ്ചു ശരണ്യ,ധനീഷ്മ.കെ.പി,മേഘ.കെ തുടങ്ങിയ ചിത്രകാരികളും അടക്കം പതിനഞ്ചോളാം പേർ ആകാർ ചിത്രകല ആവാസ കേന്ദ്രത്തിൽ താമസിച്ചു 28 വരെ ചിത്ര രചന നടത്തും.കലാ സംവേദനം ചിത്രകാരനായ സ്വാതി ജയകുമാർ നിയന്ത്രിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |