
തിരുവനന്തപുരം: ചാക്ക വാർഡിലെ 19 -ാം നമ്പർ ബൂത്തിലെ കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എ.പദ്മകുമാർ, സി. ജയചന്ദ്രൻ,മുൻ കൗൺസിലർ ഡി. അനിൽകുമാർ, മണ്ഡലം പ്രസിഡന്റ് പി വിജയകുമാർ,ബ്ലോക്ക് ഭാരവാഹികളായ ബി.എസ്.അഭിനീന്ദ്രനാഥ്,സുകു പാൽക്കുളങ്ങര,വേളി രാമചന്ദ്രൻ,ബി.ബിജുപീതംബരൻ,ചാക്കഅനിൽ,ബി വിജയകുമാർ,കെ.ശ്രീകുമാർ ,രതീഷ്,രാജു വഞ്ചിയൂർ,വിഷ്ണുപാൽക്കുളങ്ങര,വിനീത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |